
തിരുവനന്തപുരം കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ആറാമട തൃക്കണ്ണാപുരം സ്വദേശി അരുൺ ഗോപാൽ (34) ആണ് മരിച്ചത്. എലിവേറ്റഡ് ഹൈവേയിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് പിന്നിൽ കാറിടിച്ചാണ് ഒരാൾ മരിച്ചത്. വെളുപ്പിന് അഞ്ചുമണിയോടെ ഹൈവേയിൽ ടെക്നോപാർക്ക് ഭാഗത്തായിരുന്നു അപകടം. റോഡിന് മധ്യഭാഗത്ത് നിർത്തിയിട്ടിരുന്ന ജീപ്പിൽ അരുൺ ഗോപാലും സുഹൃത്ത് സുജിത്തുമാണ് ഉണ്ടായിരുന്നത്.
തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാർ ജീപ്പിൽ ഇടിച്ച് ജീപ്പ് മറയുകയായിരുന്നു. ജീപ്പിൽ ഉണ്ടായിരുന്ന ഇരുവരെയും ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അരുൺ ഗോപാൽ മരണപ്പെട്ടു. കാറിൽ ഉണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സുജിത്ത് അബോധാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജീപ്പിൽ നിന്ന് മദ്യക്കുപ്പിയും മറ്റും കണ്ടെത്തി. അപകടത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.