23 January 2026, Friday

Related news

January 23, 2026
January 22, 2026
January 5, 2026
January 4, 2026
December 24, 2025
December 23, 2025
December 15, 2025
December 5, 2025
November 20, 2025
November 9, 2025

കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ തെങ്ങിലിടിച്ച് മറിഞ്ഞു; 10 പേർക്ക് പരിക്ക്

Janayugom Webdesk
പഴയങ്ങാടി
September 17, 2024 6:09 pm

പഴയങ്ങാടി- പാപ്പിനിശേരി കെ എസ് ടി പി റോഡിൽ ചെറുകുന്ന് പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ഇന്നോവാ കാർ തെങ്ങിന് ഇടിച്ച് വയലിലേക്ക് തലക്കിഴായി മറിഞ്ഞു. അപകടത്തിൽ എട്ടിക്കുളം സ്വേദേശികളായ 10പേർക്ക് പരിക്കേറ്റു. ഒരാളുെടെ നില ഗുരുതരം. ചൊവ്വാഴ്ച പുലർച്ചയ്ക് 2 മണിയോടെയാണ് അപകടമുണ്ടായത്. കണ്ണൂർ ഭാഗത്ത് നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന കെ എൽ 10 ബി. എഫ് 8784 എന്ന കാർ പുലർച്ചെയുണ്ടായ ചാറ്റൽ മഴയിൽ മറ്റൊരു വാഹനത്തേമറികടക്കാനുള്ള ശ്രമത്തിനിടയിൽ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. കണ്ണപുരം പൊലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. കാർ പൂർണ്ണമായും തകരുന്ന നിലയിലാണ്. 

പയ്യന്നൂർ എട്ടിക്കുളം സ്വദേശികളായ’മുബാറക്ക് (18), മുഹമ്മദ് അബ്ദുൾ ജലീൽ (16),മുഹമ്മദ് (18),റിസ്വാൻ (17),ഹാഫിസ് (17) ഫർസാൻ (18) എന്നിവരകണ്ണൂർ പരിയാരം ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിയിലും , ഫർഫിൻ ( 17), ഋഷിരാജ് (18), ആസിഫ് (8), തസ്ലിം (17) എന്നിവരെ ചെറുകുന്ന് മിഷൻ ആശുപത്രിയിലും പ്രവശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മുബറക്കിനെ കണ്ണൂരിെലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.