പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ അപവാദ പ്രചരണങ്ങളിൽ ഡൽഹി ജുമാ മസ്ജിദിൽ പ്രതിഷേധിച്ചവർക്കെതിരെ കേസ്.
ബിജെപി നേതാക്കളായ നുപുർ ശർമയുടെയും നവീൻ കുമാർ ജിൻഡാലിന്റെയും പ്രചരണങ്ങൾക്കെതിരെ ഡൽഹി ജുമാ മസ്ജിദിൽ പ്രതിഷേധിച്ചവർക്കെതിരെയാണ് കേസെടുത്തത്. പകർച്ചവ്യാധി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.
ഏകദേശം 500ഓളം ആളുകളാണ് വെള്ളിയാഴ്ചത്തെ ജുമാ നിസ്കാരത്തിനു ശേഷം മുദ്രാവാക്യം മുഴക്കി പ്രതിഷേധത്തിൽ പങ്കെടുത്തത്. നുപുർ ശർമയെയും നവീൻ കുമാറിനെയും അറസ്റ്റ് ചെയ്യണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്.
പള്ളിയുടെ കവാടത്തിനരികെ സമാധാനപരമായാണ് പ്രതിഷേധം നടന്നതെന്ന് പൊലീസ് അറിയിച്ചു. 15–20 മിനിറ്റ് നീണ്ട പ്രതിഷേധത്തിനു ശേഷം ആളുകൾ പിരിഞ്ഞുപോയി. ഇവിടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
English summary;A case has been registered against protesters at the Juma Masjid in Delhi
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.