23 January 2026, Friday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസ്; അര്‍ജുന്‍ ആയങ്കി പിടിയില്‍

Janayugom Webdesk
പാലക്കാട്
July 17, 2023 7:45 pm

സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസില്‍ അര്‍ജുന്‍ ആയങ്കി പിടിയില്‍. പുനെയില്‍ നിന്ന് മീനാക്ഷിപുരം പൊലീസാണ് അര്‍ജുനെ പിടികൂടിയത്. പാലക്കാട് മീനാക്ഷിപുരത്ത് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലാണ് അറസ്റ്റ്.
കേസില്‍ നേരത്തെ പതിനൊന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ഇന്നു പുലര്‍ച്ചെ നാലുമണിക്കാണ് മുഖ്യ പ്രതിയെ അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടിയത്. എഴുപത്തി അഞ്ച് പവന്‍ സ്വര്‍ണം, ഇരുപത്തി മൂവായിരം രൂപ, മൊബൈല്‍ ഫോണ്‍ എന്നിവയാണ് വ്യാപാരിയെ ആക്രമിച്ച് കവര്‍ന്നത്. കവര്‍ച്ചയ്ക്ക് ശേഷം സംഘം സ്വര്‍ണം വീതം വെച്ച് വ്യത്യസ്ത വഴികളിലൂടെ രക്ഷപ്പെടുകയും ചെയ്തിരുന്നു.

Eng­lish Summary:A case of assault­ing a gold mer­chant and extort­ing mon­ey; Arjun Ayan­ki arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.