22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 16, 2026
January 16, 2026
January 16, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 10, 2026

കൊല്ലത്ത് ഭിന്നശേഷിക്കാരിയെ പീഡി പ്പിക്കാൻ ശ്രമിച്ച കേസ്; പ്രതി പിടിയിൽ

Janayugom Webdesk
കൊല്ലം
October 23, 2023 9:08 am

കൊല്ലം കൊട്ടിയത്ത് ഭിന്നശേഷിക്കാരിയായ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പൊലീസ് പിടിയിൽ. വെളിനല്ലൂർ സ്വദേശി റാഷിദാണ് പിടിയിലായത്. യാചകയും, ഭിന്നശേഷിക്കാരിയുമായ വൃദ്ധയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. രക്ഷപെടാൻ ശ്രമിക്കുന്ന സ്ത്രീയെ ഇയാൾ ക്രൂരമായി മർദിക്കുകയും ചെയ്തു.

സംഭവസ്ഥലത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പൊലീസ് പിടികൂടിയത്. കിടന്ന് ഉറങ്ങുകയായിരുന്ന വൃദ്ധയെ ഇയാൾ ശല്യം ചെയ്യുന്നതും ഉണർന്ന് ബഹളം വെച്ച സ്ത്രീയെ ഉപദ്രവിക്കുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ വൃദ്ധ ഇപ്പോൾ ചികിത്സയിലാണ്.

Eng­lish Summary:A case of try­ing to molest a dif­fer­ent­ly-abled woman in Kol­lam; Accused in custody
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.