കന്നുകാലിക്കടത്ത് നടത്തിയെന്ന് ആരോപിച്ച് കര്‍ണാടകയില്‍ ഗോസംരക്ഷകര്‍ യുവാവിനെ മര്‍ദ്ദിച്ചു കൊന്നു. കര്‍ണാടകയിലെ രാമനഗര ജില്ലയിലെ സാത്തന്നൂരില്‍ ശനിയാഴ്ചയാണ് സംഭവം. സാത്തന്നൂര്‍ സ്വദേശിയായ ഇദ്രിസ് പാഷ എന്ന കച്ചവടക്കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പുനീത് കാരെഹള്ളി എന്നയാള്‍ക്കും കണ്ടാലറിയാവുന്ന ചിലര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.
പുനീത് നിരന്തരമായി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് പാഷയെ പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. പാഷയോട് പാകിസ്ഥാനിലേക്ക് പോകാനും പറഞ്ഞിരുന്നതായും ആരോപണമുണ്ട്.
ഇമ്രാന്‍ ഖാന്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. മാര്‍ച്ച് 31 ന് രാത്രി പശുക്കളുമായി വണ്ടിയില്‍ പോവുകയായിരുന്ന ഇദ്രിസ് പാഷയെ പുനീത് കാരെഹള്ളിയും സംഘവും തടഞ്ഞു.
പശുക്കളെ അറുക്കാന്‍ കൊണ്ടുപോവുകയാണെന്ന് ആരോപണം ഉന്നയിച്ച് പാഷയെ ക്രൂരമായി മര്‍ദിച്ച് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പാഷയുടെ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ പ്രതിഷേധവുമുണ്ടായി. ഇദ്രിസ് പാഷയുടെ മൃതദേഹവുമായി ബന്ധുക്കള്‍ സാത്തന്നൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധപ്രകടനവും നടത്തിയിരുന്നു.
English Summary: A cattle trader was beaten to death by cow vigilantes in Karnataka
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.