19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 27, 2024
October 18, 2024
October 13, 2024
October 6, 2024
September 17, 2024
September 10, 2024
August 30, 2024
August 28, 2024
July 21, 2024
July 8, 2024

പഞ്ചാബില്‍ കുഴല്‍കിണറില്‍ വീണ കുട്ടി മരിച്ചു

Janayugom Webdesk
ചണ്ഡീഗഢ്
May 22, 2022 7:35 pm

പഞ്ചാബിലെ ഹോഷിയാർപൂരിലെ ഗാദ്രിവാല ഗ്രാമത്തിൽ 300 അടി താഴ്ചയുള്ള കുഴൽക്കിണറില്‍ വീണ ആറ് വയസുകാരന്‍ മരിച്ചു. ഹൃത്വിക് എന്ന ആറുവയസ്സുകാരനാണ് മരിച്ചത്. സൈന്യത്തിന്റെ സഹായത്തോടികൂടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒമ്പത് മണിക്കൂറിന് ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്.

ഇന്ന് രാവിലെയോടെയാണ് കുട്ടി കുഴല്‍കിണറില്‍ വീണത്.  ദേശീയ ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ കുട്ടിയെ വൈകീട്ടോടെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി കുഴൽക്കിണറിൽ വീഴുന്നത്.

കുഴൽകിണറില്‍ 100 അടി താഴ്ചയില്‍ കുട്ടി തങ്ങി നില്‍കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില നിലനിർത്തുന്നതിനായി രക്ഷാപ്രവർത്തകർ ഓക്സിജൻ നൽകിയിരുന്നു.

Eng­lish sum­ma­ry; A child died after falling into a tube well in Punjab

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.