13 April 2025, Sunday
KSFE Galaxy Chits Banner 2

Related news

February 8, 2025
January 23, 2025
January 17, 2025
January 15, 2025
February 1, 2024
January 8, 2024
December 5, 2023
December 4, 2023
November 11, 2023
November 9, 2023

ഗാസയിൽ ഓരോ 10 മിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു; ലോകാരോഗ്യസംഘടന തലവന്‍

Janayugom Webdesk
ഗാസ സിറ്റി
November 11, 2023 3:52 pm

ഗാസയിലെ നില അതീവഗുരുതരമായി തന്നെ തുടരുകയാണെന്നും കൊല്ലപ്പെടുന്നവരുടെ കണക്കിൽ ഏറ്റവും ഞെട്ടിപ്പിക്കുന്നത് ഓരോ 10 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗിബര്‍സീയുസ്.
എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആരോഗ്യസംവിധാനം അത്യന്തം പരിതാപകരമായ അവസ്ഥയിലാണ്. ഗാസയില്‍ ഒക്ടോബര്‍ ഏഴിന് ശേഷം ആരോഗ്യകേന്ദ്രങ്ങള്‍ക്കെതിരെ 250ഓളം ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്.

ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 100-ഓളം യുഎന്‍ ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചുവെന്നും അവിടെ ഒരാളും സുരക്ഷിതരല്ല എന്നും യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിനെ അദ്ദേഹം അറിയിച്ചു. അതേസമയം, കുട്ടികളുടെ ആശുപത്രിയായ അല്‍ റന്‍തീസി, അല്‍ നാസര്‍ ആശുപത്രി, സര്‍ക്കാര്‍ കണ്ണാശുപത്രി, മാനസികാരോഗ്യ കേന്ദ്രം എന്നിവ ഹമാസ് കേന്ദ്രങ്ങളെന്ന് ആരോപിച്ച് ഇസ്രയേല്‍ കരസേന വളഞ്ഞത്.

ആശുപത്രിയായ അല്‍ ശിഫക്കുനേരെ അഞ്ചുതവണയാണ് വ്യോമാക്രമണം നടത്തിയത്. 13 പേർ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. 36 ആശുപത്രികളില്‍ പകുതിയിലേറെ ഇപ്പോള്‍ ഗാസയിൽ പ്രവര്‍ത്തിക്കുന്നില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ മൂന്നില്‍ രണ്ടെണ്ണവും പ്രവര്‍ത്തനം നിർത്തിയിരിക്കുകയാണ്. ആശുപത്രികളില്‍ താങ്ങാവുന്നതിലേറെ രോഗികളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: A child is killed every 10 min­utes in Gaza; World Health Orga­ni­za­tion chief
You may also like this video

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.