26 January 2026, Monday

Related news

January 26, 2026
January 26, 2026
January 25, 2026
January 24, 2026
January 24, 2026
January 24, 2026
January 23, 2026
January 22, 2026
January 21, 2026
January 20, 2026

സ്കൂട്ടറില്‍ ടോറസ് ലോറി ഇടിച്ച് അപകടം; കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം

Janayugom Webdesk
കൊച്ചി
March 27, 2025 3:10 pm

പെരുമ്പാവൂരില്‍ ടോറസ് ലോറി കയറിയിറങ്ങി കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജിലെ വേദാന്തവിഭാഗം അധ്യാപിക അല്ലപ്ര സ്വദേശി സ്വദേശിനി രഞ്ജിനിയാണ് മരിച്ചത്. കാലടി ഭാഗത്തേക്ക് സ‍ഞ്ചരിച്ച സ്കൂട്ടറില്‍ പിന്നില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. എംസി റോ‍ഡിലെ കാഞ്ഞിരക്കാട് വളവില്‍ രാവിലെ പത്തരയോടെയായിരുന്നു അപകടം.

സ്കൂട്ടറില്‍ നിന്ന് തെറിച്ചുവീണ രഞ്ജിനിയുടെ ദേഹത്ത് ടോറസ് ലോറി കയറി ഇറങ്ങുകയായിരുന്നു. രഞ്ജിനി അപകട സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എംസി റോഡിലെ സ്ഥിരം അപകട മേഖലകളില്‍ ഒന്നാണ് കാഞ്ഞിരക്കാട് വളവെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ഇവിടെ കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.