9 February 2026, Monday

പട്ടം എസ്‌ യു ടി ആശുപത്രിയിൽ നഴ്‌സുമാർക്കായി തുടർ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
February 9, 2026 6:33 pm

പട്ടം എസ്‌യുടി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നഴ്‌സിങ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘സ്മോൾ സ്റ്റെപ്സ്, ബിഗ് ഇമ്പാക്ട്–കണ്ട്രോൾ ഓഫ് ഇൻഫെക്ഷൻ’ എന്ന വിഷയത്തിൽ നഴ്‌സുമാർക്കായി തുടർ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. എസ്‌യുടി ആശുപത്രിയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കേണൽ രാജീവ് മണ്ണാളി പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട അണുബാധകൾ തടയുന്നതിലും രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും നഴ്‌സുമാരുടെ പ്രധാന പങ്കിനെക്കുറിച്ച് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ എടുത്തു പറഞ്ഞു.
നഴ്‌സുമാർ ആശുപത്രിയിൽ രോഗിപരിചരണ വേളയിൽ പാലിക്കേണ്ട അണുബാധ പ്രതിരോധവും നിയന്ത്രണ രീതികളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഇൻഫെക്ഷൻ കണ്ട്രോൾ വിഭാഗം മേധാവി ഡോ. ഷരീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഴ്‌സിങ് സൂപ്രണ്ട് റെയ്ച്ചലമ്മ ജേക്കബ് ഡാനിയേൽ സംസാരിച്ചു.

വിദഗ്ദ്ധ ഡോക്ടര്‍മാര്‍ വിവിധ വിഷയങ്ങളെപ്പറ്റി ചര്‍ച്ച നടത്തുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്തു. ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. രാജശേഖരൻ നായർ, ഡോ. എം ഉണ്ണികൃഷ്ണൻ (എച്ച്ഒഡി & സീനിയർ കൺസൾട്ടന്റ് വാസ്കുലർ സർജറി, എസ്‌യുടി ആശുപത്രി), പ്രൊഫ. നിർമ്മല എൽ (പ്രിൻസിപ്പൽ, എസ്‌യുടി സ്കൂൾ ഓഫ് നഴ്‌സിങ്), രാധാകൃഷ്ണൻ നായർ (ചീഫ് ലെയ്‌സൺ ഓഫിസര്‍) എന്നിവർ ആശംസകൾ നേർന്നു. ഡെപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട് ശ്രീവൽസ പി, നഴ്‌സിങ് സൂപ്പർവൈസർമാർ, ജോ ലോറൻസ്, ഡിപ്പാർട്ട്‌മെന്റ് മാനേജർമാർ, തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ നിന്നുള്ള നഴ്‌സുമാർ എന്നിവരുൾപ്പെടെ ഇരുനൂറിലധികം പേർ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത എല്ലാ നഴ്‌സുമാർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകി.

Kerala State - Students Savings Scheme

TOP NEWS

February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.