കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ ഒരു രാജ്യം ഒരു വളം (ഒഎന്‍ഒഎഫ്) രാഷ്ട്രീയപ്രചാരണത്തിനുള്ള തന്ത്രമെന്ന് ആരോപണം. രാജ്യത്ത് വില്‍ക്കുന്ന വളങ്ങളെല്ലാം ഒരു ബ്രാന്‍ഡിന് കീഴില്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കുലര്‍ കെമിക്കല്‍ ആന്റ് ഫെര്‍ട്ടലൈസേഴ്സ് മന്ത്രാലയമാണ് പുറപ്പെടുവിച്ചത്.
രാജ്യത്തുടനീളമുള്ള വളം ബ്രാന്‍ഡുകള്‍ക്ക് ഏകീകരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് മന്ത്രാലയം പറയുന്നു. എന്നാല്‍ കര്‍ഷകര്‍ക്കും ഓഹരി ഉടമകള്‍ക്കുമുള്ള ആശങ്കകള്‍ പരിഹരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. മാത്രമല്ല പ്രധാനമന്ത്രിയുടെ ചിത്രവും പാര്‍ട്ടിയുടെ പേരും പരസ്യം ചെയ്യാനുള്ള തന്ത്രവും പദ്ധതിക്കു പിന്നിലുണ്ട്.
രാസവളത്തിനും കമ്പനികള്‍ക്കും സബ്‌സിഡി നല്‍കുന്ന പദ്ധതിയായ പ്രധാനമന്ത്രി ഭാരതീയ ജനുര്‍വരക് പരിയോജനയുടെ (പിഎം-ബിജെപി) ബ്രാന്‍ഡ് നാമവും ലോഗോയും വളം ചാക്കുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ പേരും പരിസ്ഥിതി സംരക്ഷിക്കണമെന്ന സന്ദേശവും പ്രദര്‍ശിപ്പിക്കണം. പരോക്ഷമായി ‘ബിജെപി’ എന്ന പേരും മോഡിയുടെ ചിത്രവും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ബാഗിന്റെ മൂന്നില്‍ രണ്ട് ഭാഗം പുതിയ ബ്രാന്‍ഡ് നാമത്തിനും പിഎംബിജെപിയുടെ ലോഗോയ്ക്കും മൂന്നിലൊന്ന് നിര്‍മ്മാതാവിന്റെ/ഇറക്കുമതി ചെയ്യുന്നയാളുടെ പേര്, ഉല്പന്നത്തിന്റെ പേര്, ബ്രാന്‍ഡ് നാമം, സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി, തീയതി എന്നിവയ്ക്കായും ഉപയോഗിക്കും. എല്ലാ കമ്പനികളുടെയും ഉല്പന്നങ്ങള്‍ ‘ഭാരത്’ എന്ന ഒറ്റ ബ്രാന്‍ഡിന് കീഴില്‍ വില്‍ക്കാനാണ് നിര്‍ദേശം. ഇത് നടപ്പിലാകുന്നതോടെ യൂറിയ, ഡിഎപി, എംഒപി, എന്‍പികെ തുടങ്ങിയ എല്ലാത്തരം വളങ്ങളും ‘ഭാരത് യൂറിയ’, ‘ഭാരത് ഡിഎപി’, ‘ഭാരത് എംഒപി’, ‘എന്നിങ്ങനെ പുനര്‍നാമകരണം ചെയ്താകും വിപണിയിലെത്തുക. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും വളം ഉല്പന്നങ്ങള്‍ ഇതിന്റെ പരിധിയില്‍വരും.
പുതിയ തീരുമാനം വളം ഉല്പന്നങ്ങളുടെ ബ്രാന്‍ഡ് മൂല്യവും വിപണി വ്യത്യാസവും തകര്‍ക്കപ്പെടുമെന്നാണ് കമ്പനികളുടെ ആശങ്ക. സെപ്റ്റംബര്‍ 15 മുതല്‍ വളം കമ്പനികളുടെ പഴയ ബാഗുകള്‍ അനുവദിക്കില്ലെന്നും ഒക്ടോബര്‍ രണ്ട് മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്നും കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. കമ്പനികളുടെ പേരുകളടങ്ങിയ നിലവിലെ ബാഗുകള്‍ വിപണിയില്‍ നിന്നൊഴിവാക്കാന്‍ ഡിസംബര്‍ 12 വരെ സമയം നല്‍കിയിട്ടുണ്ട്.
ഇതുസംബന്ധിച്ച് ഈ മാസം 18ന് പുറത്തുവിട്ട സര്‍ക്കുലറില്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളുണ്ടെന്ന് ഓള്‍ ഇന്ത്യ നബാഡ് എംപ്ലോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി റാണ മിത്ര പറഞ്ഞു. ഭൂമിയുടെ സംരക്ഷണത്തിനായി ജൈവവളത്തിലേക്ക് മാറാമെന്ന ആശയം നല്ലതാണെങ്കിലും ഇത് കൊട്ടിഘോഷിക്കുന്ന രീതി കോര്‍പറേറ്റുകളുടെ വരവ് സുഗമമാക്കുന്ന രീതിയിലാണെന്ന് അദ്ദേഹം പറഞ്ഞു.
English summary; A country is a manure; Election campaign plan
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.