തെരുവ് പട്ടികളും മനുഷ്യരുമായി എന്നും സംഘർഷമുള്ള പ്രദേശമാണല്ലോ നമ്മുടെ നാട്. ഒരു മിനിറ്റിൽ രണ്ട് പേർക്ക് നായ്ക്കളുടെ കടിയേൽക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. എല്ലാം പേപ്പട്ടികളല്ല. പക്ഷെ പേപ്പട്ടികളുടെ ആക്രമണവും നിത്യസംഭവമാണ് കേരളത്തിൽ. ഇവിടെയാണ് മനുഷ്യരേക്കാൾ കൂടുതൽ നായ്ക്കളുള്ള രാജ്യത്തിന്റെ പ്രസക്തി. നായ്ക്കളെക്കാൾ കുറച്ച് മനുഷ്യരുള്ള രാജ്യമെന്നും ഈ രാജ്യത്തെ വിശേഷിപ്പിക്കാം! തെക്കേ അമേരിക്കൻ വൻകരയിലുള്ള ബ്രസീലാണ് ഈ രാജ്യം. ഇങ്ങനെയൊക്കെയാണെങ്കിലും പട്ടികൾ മനുഷ്യനെ ആക്രമിക്കുന്നത് ഇവിടെ അപൂർവ സംഭവമാണ്. എന്തുകൊണ്ടാണിത്? രാജ്യത്ത് പല ഭാഗങ്ങളിലും പട്ടികള്‍ക്കുവേണ്ടി കോളനികൾ ബ്രസീൽ സർക്കാർ സ്ഥാപിച്ചിട്ടുണ്ട്. തെരുവ് നായ്ക്കളെ ഇവിടെയാണ് പാർപ്പിച്ചിരിക്കുന്നത്. നാട്ടുകാർക്ക് കോളനിയിൽ വന്ന് ഇഷ്ടപ്പെട്ട നായ്ക്കളെ ദത്തെടുക്കാം. ആവശ്യമില്ലെങ്കിൽ തിരിച്ച് കൊണ്ട് പോയി വിടുകയും ചെയ്യാം! ഇവിടത്തെ കാഗ്ലിയാസ് പട്ടണത്തിൽ മാത്രം ആയിരത്തോളം പട്ടിക്കൂടുകൾ സ്ഥാപിച്ച് 1,600 ഓളം പട്ടികളെയും അവയുടെ കുഞ്ഞുങ്ങളെയും സർക്കാർ സംരക്ഷിക്കുന്നു. പട്ടി സംരക്ഷണത്തിൽ വലിയ ശ്രദ്ധയാണ് ബ്രസീൽ സർക്കാർ നൽകുന്നത്. ജനങ്ങളും പട്ടികളും നല്ല സൗഹൃദമാണ്. എല്ലാ നഗരങ്ങളിലും പട്ടികള്‍ക്കായി ഷോപ്പുകൾ വരെ ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.