23 January 2026, Friday

Related news

January 23, 2026
January 22, 2026
January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026

രണ്ടാം വിവാഹത്തെത്തുടർന്നുണ്ടായ തർക്കം; 22 കാരിയെ കഴുത്ത് ഞെരിച്ചു കൊ ലപ്പെടുത്തി ഭർത്താവ്

Janayugom Webdesk
ന്യൂഡല്‍ഹി
May 30, 2024 4:43 pm

ഡൽഹിയില്‍ രണ്ടാം വിവാഹത്തെ തുടർന്നുണ്ടായ തകർക്കത്തെ തുടർന്ന് 22 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ്. വസന്ത് കുഞ്ചിലാണ് സംഭവം. കൊലപതാകം നടത്തിയതിന് ശേഷം പ്രതി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടാൻ പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രാജോക്രി സ്വദേശിയായ പൂജയാണ് മരിച്ചത്.

വിവാഹ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹത്തിൻ്റെ പ്രാഥമിക പരിശോധനയിൽ കഴുത്ത് ഞെരിച്ചാണ് മരണകാരണമെന്നാണ് ഫോറൻസിക് വിദഗ്ധർ വ്യക്തമാക്കി.

രണ്ട് മാസം മുൻപ് ഏപ്രിൽ 22 നാണ് പൂജയും അഭിഷേകും രണ്ടാം വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തിൽ അഭിഷേകിന് കുട്ടികളില്ലായിരുന്നു, അതേസമയം പൂജയ്ക്ക് അവളിൽ നിന്ന് ഒരു മകനുണ്ടായിരുന്നു. ഇതാകാം തകർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും പൊലീസ് സംശയിക്കുന്നു. ഭർത്താവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭർത്താവിനെ പിടികൂടാൻ ഒന്നിലധികം സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും, കൂടുതൽ അന്വേഷണം സംഭവത്തിൽ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Eng­lish Summary:A dis­pute over a sec­ond mar­riage; 22-year-old woman stran­gled to death by her husband
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.