19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 7, 2024
December 6, 2024
December 5, 2024
December 5, 2024

കരിക്ക് വിറ്റുകിട്ടിയ പണം വീതം വെയ്ക്കുന്നതിനിടയില്‍ തര്‍ക്കം; സഹോദരനെ തൂമ്പയ്ക്ക് അടിച്ച് കൊന്നു

Janayugom Webdesk
July 29, 2022 10:38 am

പണം വീതം വയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവ് സഹോദരനെ അടിച്ചു കൊന്നു. അട്ടപ്പാടിയില്‍ സംഭവം. പട്ടണക്കൽ ഊരിലെ മരുതനാണ് കൊല്ലപ്പെട്ടത്. തൂമ്പയ്ക്ക് അടിച്ചാണ് സഹോദരൻ പണലി കൊലപ്പെടുത്തിയത്. ഇവരുടെ അമ്മയുടെ പറമ്പിലെ കരിക്ക് വിൽപ്പന നടത്തിയപ്പോൾ ലഭിച്ച പണം പങ്കുവെയ്ക്കുന്നത് തര്‍ക്കമായി മാറുകയും ഇത് കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നു. ഇന്നലെ വൈകീട്ട് ഏഴുമണിയോടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായത്. ഇതിനിടയിലാണ് പണലി മരുതനെ തൂമ്പ കൊണ്ട് അടിച്ചത്.അടിയേറ്റ മരുതനെ കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോകുന്നതിനിടെയായിരുന്നു മരണം. പണലിയെ അഗളി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Eng­lish Summary:A dis­pute over the dis­tri­b­u­tion of mon­ey from the sale of coconut; His broth­er was beat­en to death
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.