22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 6, 2024
December 2, 2024
November 27, 2024
November 22, 2024
November 9, 2024
November 3, 2024
November 1, 2024
October 28, 2024
October 27, 2024

മലപ്പുറത്ത് അഞ്ചംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു; രണ്ട് പേരെ കാണാതായി, തെരച്ചിൽ തുടരുന്നു

Janayugom Webdesk
മലപ്പുറം
July 5, 2023 8:53 am

നിലമ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ അമരമ്പലം പുഴയിൽ ഒഴുക്കിൽ പെട്ടു. 12കാരിയേയും മുത്തശ്ശിയേയും കാണാതായി. മൂന്ന് പേരെ രക്ഷപ്പെടുത്തി. പുലർച്ചെ രണ്ടരയ്‌ക്കാണ് ഒരു കുടുംബത്തിലെ 5 പേർ അമരമ്പലം സൗത്ത് കടവിൽ ഇറങ്ങിയത്. നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബമാണ് കുതിരപ്പുഴയിലെ ഒഴുക്കിൽ അകപ്പെട്ടത്.

ഇവരിൽ രണ്ട് കുട്ടികൾ ആദ്യം രക്ഷപ്പെട്ടു. ഇവർ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഒരു സ്ത്രീയെ മൂന്ന് കിലോമീറ്റർ അകലെ നിന്നും കണ്ടെത്തി. എന്നാൽ രണ്ട് പേരെ കാണാതായിട്ടുണ്ട്. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താൻ ഉള്ളത്.

അതിരാവിലെ ക്ഷേത്രത്തിൽ ബലിയർപ്പിക്കുന്നതടക്കമുള്ള ചടങ്ങുകൾക്കായി എത്തിയവരാണ് ഇവരെന്ന് സംശയം ഉയർന്നിരുന്നു. എന്നാൽ ക്ഷേത്രത്തിൽ പുലർച്ചെ ആറ് മണിക്ക് ശേഷം മാത്രമാണ് ചടങ്ങുകൾ ആരംഭിക്കുക. അഞ്ചംഗ കുടുംബത്തിന്റേത് ആത്മഹത്യാശ്രമമാണോയെന്നാണ് ഇപ്പോൾ ഉയരുന്ന സംശയം.

eng­lish summary;A fam­i­ly of five was swept away in Malappuram

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.