17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 2, 2024
April 15, 2024
November 24, 2023
September 22, 2023
July 17, 2023
July 15, 2023
July 14, 2023
July 10, 2023
July 9, 2023
June 23, 2023

പകര്‍ച്ചവ്യാധിയുമായി ഒരു കുടുംബം ഗ്രാമപഞ്ചായത്ത് ഓഫീസില്‍: നേരിട്ടുവരാന്‍ കാരണം നടപടിയില്ലാത്തതെന്ന് കുടുംബം

Janayugom Webdesk
നെടുങ്കണ്ടം
August 2, 2022 11:34 pm

ഡങ്കിപ്പനി ബാധിതരായ ഒരു കുടുംബം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തിയത് ആശങ്കയ്ക്ക് കാരണമായി. നെടുങ്കണ്ടം ജനകീയ ഹോട്ടലിന് സമീപം താമസക്കാരായ അരുണ്‍ലാലും കുടുംബാംഗങ്ങളും ഇന്നലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഓഫീസില്‍ എത്തി കണ്ടത്. ഇവര്‍ താമസിക്കുന്ന വീടിന് സമീപമായി പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലില്‍ നിന്ന് ഒഴുകി വന്ന മലിന ജലത്തില്‍ നിന്നാണ് ഡങ്കിപ്പനി ഉണ്ടായതെന്നാണ് യുവാവ് ആരോപണം. പരാതി നല്‍കിയതിന് ശേഷവും ഹോട്ടലില്‍ നിന്ന് മാലിന്യമൊഴുക്ക് നില്‍ക്കാത്ത സാഹചര്യത്തിലാണ് സെക്രട്ടറിയെ നേരില്‍ കാണുവാന്‍ എത്തിയതെന്നാണ് യുവാവിന്റെ അവകാശവാദം. അസുഖ ബാധിതനാണെന്ന് ബോധ്യമായതിനു ശേഷവും പകര്‍ച്ച ബാധിത രോഗവുമായി ഓഫീസില്‍ എത്തിയത് ശരിയായില്ലായെന്ന് പരാതിക്കാരനെ സെക്രട്ടറി അറിയിച്ചു.
ഡങ്കിപ്പനി സ്ഥിതികരിച്ചതിന് ശേഷം വിവരം പ്രാഥമിക ആരോഗ്യ കേന്ദ്രം വകുപ്പ് അധികൃതരെ അറിയിക്കാതിരുന്ന പരിശോധന നടത്തിയ ഡോക്ടറിനും, ലാബോര്‍ട്ടറിയ്ക്കും നോട്ടീസ് നല്‍കുവാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.വി അജികുമാര്‍ പറഞ്ഞു. ജനകീയ ഹോട്ടലില്‍ നിന്നുള്ള മാലിന്യങ്ങളും ശുചിമുറിയിലെ മലിനജലവും പരാതിക്കാരന്റെ വീടിന് സമീപത്ത് പതിച്ച് മലിനമാകുന്നുവെന്ന് കാണിച്ച് കഴിഞ്ഞ മാസം നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിനും ആരോഗ്യവകുപ്പിനും പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടുന്ന നടപടി സ്വീകരിക്കുവാന്‍ ഹോട്ടല്‍ അധികൃതര്‍ക്കും കെട്ടിടത്തിന്റെ ഉടമസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം നടത്തുവാനുള്ള സൗകര്യം ഇല്ലാതെ വന്നതോടെ നെടുങ്കണ്ടം കിഴക്കേക്കവലയിലെ മിനി ടൗണ്‍ ഹാളിന് സമീപത്തേയ്ക്ക് മാറ്റുവാനുള്ള നടപടികള്‍ സ്വീകരിക്കാനിരിക്കെയാണ് വീണ്ടും പരാതിയുമായി ഡങ്കിപ്പനി ബാധിതനാണെന്ന് ആവകാശപ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തിയത്.

Eng­lish Sum­ma­ry: A fam­i­ly with an epi­dem­ic in the gram pan­chay­at office: The fam­i­ly said that the rea­son for com­ing face to face was the lack of action

You may like this video also

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.