
പാകിസ്ഥാൻ സിന്ധ് പ്രവിശ്യയിൽ പാട്ടഭൂമിയില്‍ കുടില്‍ കെട്ടിയ കര്‍ഷകനായ യുവാവിനെ വെടിവെച്ചുകൊന്ന ഭൂവുടമ അറസ്റ്റില്‍. സർഫറാസ് നിസാനിയെയും അദ്ദേഹത്തിന്റെ സഹായി സഫറുള്ള ഖാനെയും പൊലീസ് അറസ്റ്റ് ചെയ്തതായി എസ്എസ്പി ബാദിൻ ഖമർ റെസ ജസ്കാനി പറഞ്ഞു. കെലാശ് കോഹ്ലിയെ (23) ആണ് കഴിഞ്ഞ ശനിയാഴ്ച വെടിവെച്ച് കൊന്നത്.
കഴിഞ്ഞ ജനുവരി നാലിനാണ് ആണ് കേസിനാസ്പദമായ സംഭവം. ബാദിൻ ജില്ലയിലെ തൽഹാർ ഗ്രാമത്തിൽ നിസാനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കുടില്‍ കെട്ടിയതില്‍ പ്രകോപിതനായാണ് കെലാഷ് കോഹ്‌ലിക്ക് നേരെ വെടിയുതിർത്തത്.
പിന്നാലെ ഒളിവിലായിരുന്ന പ്രതിയെ പ്രത്യേക സംഘം രൂപീകരിച്ച് ഹൈദരാബാദിലെ ഫത്തേ ചൗക്ക് പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റ കെലാഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.