23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026

ആംബുലൻസും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു

Janayugom Webdesk
മഞ്ചേശ്വരം(കാസര്‍കോട്)
May 7, 2024 6:05 pm

മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും രണ്ട് മക്കളും മരിച്ചു. ഗുരുവായൂർ സ്വദേശികളായ ശിവകുമാർ (54) മക്കളായ ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. ആംബുലൻസിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു.

ചൊവ്വ രാവിലെയാണ് സംഭവം. മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം. ഇവർ സഞ്ചരിച്ച കാറും കാസർകോട് നിന്നും മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസുമാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന 2 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള യാത്രയിലുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാർ വെട്ടിപൊളിച്ചാണ് ഇവരെ പുറത്ത് എടുത്തത്. ആംബുലൻസ് എതിർവശത്ത് കൂടി സഞ്ചരിച്ചതാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു.

Eng­lish Sum­ma­ry: A father and two chil­dren di ed in a col­li­sion between an ambu­lance and a car

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.