22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 16, 2026
January 15, 2026
January 15, 2026
January 13, 2026
January 10, 2026

ബിഹാറില്‍ മൂന്ന് പെണ്‍മക്കളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

Janayugom Webdesk
പട്ന
December 15, 2025 9:31 pm

ബിഹാറില്‍ മൂന്ന് പെണ്‍മക്കളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മുസാഫർപുർ സ്വദേശിയായ അമർനാഥ് റാം ആണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. തന്റെ രണ്ട് ആൺമക്കളെയും ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുട്ടികൾ രക്ഷപ്പെടുകയായിരുന്നു. 

പെൺമക്കളായ അനുരാധ (12), ശിവാനി (7), രാധിക (6) എന്നിവരെയാണ് അമർനാഥ് കൊലപ്പെടുത്തിയത്. അമര്‍നാഥിന്റെ ഭാര്യഒരു വര്‍ഷം മുമ്പ് മരണപ്പെടുകയായിരുന്നു. ഭക്ഷണം നൽകിയ ശേഷമാണ് അമർനാഥ് കുട്ടികളെ കൊലപ്പെടുത്തിയത്. അഞ്ച് കുട്ടികളോടും സാരി കൊണ്ട് നിർമിച്ച കുരുക്ക് കഴുത്തിലിടാൻ ആവശ്യപ്പെടുകയായിരുന്നു. കുട്ടികളുടെ മരിച്ചുപോയ അമ്മയുടെ സാരിയാണ് ഇതിനുവേണ്ടി അമർനാഥ് ഉപയോഗിച്ചത്. തുടർന്ന് എല്ലാ കുട്ടികളോടും താഴേക്ക് ചാടാൻ ആവശ്യപ്പെട്ടു. എന്നാൽ രണ്ട് ആൺമക്കള്‍ ഇതു ചെയ്തില്ല. 

മുസാഫർപുരിലെ മിസ്രോലിയ ഗ്രാമത്തിലാണ് കുടുംബം താമസിച്ചിരുന്നത്. ഭാര്യയുടെ മരണശേഷം അഞ്ച് കുട്ടികളെ നോക്കാൻ അമർനാഥ് ബുദ്ധിമുട്ടിയിരുന്നുവെന്ന് ചില പ്രദേശവാസികൾ പറയുന്നു. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം കടം വാങ്ങിയിരുന്നുെവന്നും അത് തിരികെ നൽകാൻ കഴിയാതിരുന്ന അമർനാഥ് മാനസിക സമ്മർദത്തിലായിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിച്ചു. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.