8 January 2026, Thursday

Related news

December 23, 2025
December 7, 2025
November 24, 2025
November 5, 2025
October 30, 2025
September 21, 2025
May 20, 2025
May 18, 2025
May 3, 2025
April 4, 2025

മുഹൂര്‍ത്ത സമയത്ത് വരനെ കാണാനില്ല; സിനിമാസ്റ്റൈലില്‍ താലികെട്ടി യുവാവ്, സംഭവം കോട്ടയത്ത്

Janayugom Webdesk
കോട്ടയം
February 6, 2023 2:42 pm

വിവാഹത്തലേന്ന് വരനെ കാണാതായതോടെ യുവതിയെ, മുഹൂര്‍ത്തസമയത്ത് തന്നെ താലികെട്ടി, വിവാഹത്തിന് ക്ഷണിക്കപ്പെട്ട യുവാവ്. കോട്ടയം തലയോലപ്പറമ്പിലാണ് സിനിമാ സ്റ്റൈല്‍ വിവാഹം നടന്നത്. വിവാഹദിവസത്തിന്റെ തലേന്നാണ് വരനെ കാണാതായത്. 

വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നു. തലയോലപ്പറമ്പ് സ്വദേശിയായ യുവാവിനെയാണ് വിവാഹത്തലേന്ന് കാണാതായത്. തുടര്‍ന്ന് യുവതിയെ വിവാഹം ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞെത്തിയ യുവാവ് താലികെട്ടുകയായിരുന്നു. സുമീര്‍ എന്ന യുവാവാണ് വധുവിന് വരണമാല്യം ചാര്‍ത്തിയത്. കോട്ടൂര്‍ സ്വദേശിനിയായ ഫാത്തിമയുടെ കല്യാണമാണ് മുടങ്ങിപ്പോയേക്കുമെന്നുള്ള അവസ്ഥയിലെത്തിയത്തിയിട്ടും സിനിമാ സ്റ്റൈലില്‍ നടന്നത്. 

Eng­lish Sum­ma­ry: A film style wed­ding at Kottayam

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.