
മടക്കര തുറമുഖത്തിനു സമീപം മണൽ വാരൽ തോണിയിൽ മത്സ്യബന്ധന ബോട്ട് ഇടിച്ച് ഉണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. എരിഞ്ഞിക്കീൽ സ്വദേശി ശ്രീധരനെയാണ് കാണാതായത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന ബാലകൃഷ്ണൻ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
മണൽവാരൽ തോണിയിലെ തൊഴിലാളികളാണ് ശ്രീധരനും ബാലകൃഷ്ണനും. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബോട്ടാണ് തോണിയിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തോണിയിൽ നിന്നു തെറിച്ചു വീണ ശ്രീധരനെ കണ്ടെത്താൻ തിരച്ചിൽ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.തീരദേശ പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.