സിപിഐ, സിപിഐ(എം) നേതൃത്വത്തിലുള്ള അഞ്ചംഗ പാർലമെന്ററി സംഘം ഇന്നു മുതൽ എട്ടുവരെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും. രാജ്യസഭാംഗങ്ങളായ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം പി സന്തോഷ്‌കുമാർ, തമിഴ്‌നാട്ടിൽ നിന്നുള്ള ലോക്‌സഭാംഗം കെ സുബ്ബരായൻ, സിപിഐ(എം) രാജ്യസഭാംഗങ്ങളായ ബികാസ് രഞ്ജൻ ഭട്ടാചാര്യ, ജോൺ ബ്രിട്ടാസ് എന്നിവരാണ് സംഘത്തിലുള്ളത്.
മണിപ്പൂർ ജനതയോട് ഐക്യ ദാർഢ്യം പ്രകടിപ്പിക്കുന്ന സംഘം ഏറ്റവും താഴേത്തട്ടിലുള്ളവരുമായി സംസാരിച്ച് സ്ഥിതിഗതികൾ മനസിലാക്കും. സമാധാനവും സാധാരണ നിലയും കൈവരിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. ചുരാചന്ദ്പൂർ, ഇംഫാൽ താഴ്‌വര എന്നിവിടങ്ങളിലെ എല്ലാ തദ്ദേശീയ വിഭാഗങ്ങളുമായും ചർച്ച നടത്തുന്ന സംഘം നാളെ വൈകിട്ട് അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും. തങ്ങളുടെ സന്ദർശനാനുഭവങ്ങൾ പങ്കുവയ്ക്കുന്നതിന് വാർത്താ സമ്മേളനവും ചേരുന്നുണ്ട്.
English Summary: A five-member parliamentary team led by CPI and CPI(M) will reach Manipur tomorrow
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.