
ഉത്തർപ്രദേശിലെ കാൺപൂരിൽ അഞ്ച് നില കെട്ടിടത്തിന് തീ പീടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ വെന്തുമരിച്ചു. ഇന്നലെ രാത്രിയായിരുന്നു തീപിടുത്തമുണ്ടായത്. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. അപകടത്തിൽ ദമ്പതികളായ മുഹമ്മദ് ഡാനിഷ്, ഭാര്യ നസ്നീൻ സാബ, അവരുടെ മക്കളായ സാറ, സിമ്ര, ഇനയ എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഷൂ നിർമ്മാണ കമ്പനിയില്‍ ഉണ്ടായ ഷോട്ട് സർക്ക്യൂട്ടാണ് അപകടകാരണമായതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.