15 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 6, 2025
April 5, 2025
March 17, 2025
March 7, 2025
March 1, 2025
February 23, 2025
February 21, 2025
February 21, 2025
February 19, 2025

ബിഹാറിൽ അഞ്ചുവയസുകാരന് നേരെ അധ്യാപകന്റെ ക്രൂര മർദ്ദനം

Janayugom Webdesk
July 4, 2022 5:40 pm

ബിഹാർ തലസ്ഥാനമായ പട്നയിൽ ട്യൂഷൻ സെന്ററിൽ അഞ്ചു വയസുകാരന് നേരെ അധ്യാപകന്റെ ക്രൂര മർദ്ദനം. മർദ്ദനത്തിൽ ബോധം നഷ്ടമായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപകൻ വിദ്യാർഥിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വടിയെടുത്താണ് ആദ്യം അധ്യാപകൻ കുട്ടിയെ മർദ്ദിച്ചത്. വേദന കൊണ്ട് പുളഞ്ഞ കുട്ടി ഉച്ചത്തിൽ കരയുന്നതും ദൃശ്യത്തിൽ കാണാം. പിന്നീട് രണ്ടു വടികൾ പിണച്ച് കെട്ടി കുട്ടിയെ അടിക്കുകയായിരുന്നു. ഇതുംപോരാഞ്ഞ് കുട്ടിയുടെ മുടിയിൽ വലിച്ച് കൈകൊണ്ട് ഇടിച്ചു.

മർദ്ദനം നിർത്തണമെന്ന് കുട്ടി കരഞ്ഞു​കൊണ്ട് അപേക്ഷിച്ചെങ്കിലും കാര്യമുണ്ടായില്ല. മറ്റു കുട്ടികൾ പേടിച്ച് ഇടപെടാതെ മാറിനിൽക്കുകയായിരുന്നു. ചോട്ടു എന്നാണ് അധ്യാപകന്റെ പേരെന്ന് ട്യൂഷൻ സെന്ററിന്റെ ഉടമ അമർകാന്ത് കുമാർ പറഞ്ഞു.

ചോട്ടുവിന് ഉയർന്ന രക്തസമ്മർദ്ദമാണെന്നും അതിനാലാണ് ഇത്തരത്തിൽ പെരുമാറിയതെന്നും അമർകാന്ത് സൂചിപ്പിച്ചു. സമീപവാസിയാണ് മർദ്ദന ദൃശ്യം മൊബൈലിൽ പകർത്തി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.

Eng­lish summary;A five-year-old boy was bru­tal­ly beat­en by a teacher in Bihar

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.