
കടലിൽ കുളിക്കാനിറങ്ങിയ വിദേശ വനിത തിരയിൽപ്പെട്ട് മരിച്ചു. തിരുവനന്തപുരത്ത് കോവളത്തിന് സമീപം പുളിങ്കുടി ബീച്ചിലാണ് സംഭവം. അമേരിക്കൻ സ്വദേശിനി ബ്രിജിത് ഷാർലറ്റ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ആഴിമലയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ചു വരികയായിരുന്നു ബ്രിജിത്. ഇവരെ രക്ഷിക്കാൻ ഇറങ്ങിയ പ്രദേശവാസിയും തിരയിൽപ്പെട്ടു. കൂടുതൽ പേരെത്തിയാണ് ഇയാളെ രക്ഷിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.