19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 14, 2024
April 30, 2024
March 26, 2024
January 22, 2024
January 11, 2024
December 16, 2023
December 16, 2023
December 2, 2023
October 19, 2023
September 16, 2023

നാലുവയസ്സുകാരിയെ പീ ഡിപ്പിച്ചു; 54കാരന് 96 വര്‍ഷം കഠിനതടവ്

Janayugom Webdesk
കോഴിക്കോട്
January 11, 2024 6:22 pm

നാലരവയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 96 വര്‍ഷം കഠിനതടവും 4,55,000 രൂപ പിഴയും ശിക്ഷ. കൊമ്മേരി പാറപ്പുറത്ത് മീത്തല്‍ കെ സന്തോഷിനാണ് (54) കോഴിക്കോട് അതിവേഗ പോക്‌സോ കോടതി ശിക്ഷവിധിച്ചത്. പിഴയില്‍നിന്ന് 4,00,000 രൂപ പെണ്‍കുട്ടിക്ക് നല്‍കാനും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ നാലുവര്‍ഷവും ആറുമാസവുംകൂടി തടവ് അനുഭവിക്കേണ്ടിവരും. ശിക്ഷ ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍മതി. പ്രതിയുടെ വീടിനുസമീപത്തുനിന്ന് കളിക്കുകയായിരുന്ന ബാലികയെ പ്രതി ഉപദ്രവിക്കുകയായിരുന്നു. 

മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന്‍ എസ് ഐ കെ മുരളീധരന്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ ബിനു തോമസാണ് അന്വേഷണം നടത്തിയത്. എസ് ഐ മാരായ റീത്ത, ഉണ്ണിനാരായണന്‍, മനോജ് കുമാര്‍, രാജേന്ദ്രന്‍, സിപിഒ വിനോദ്, എസ് സിപിഒ സന്ധ്യജോര്‍ജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഇന്‍സ്‌പെക്ടര്‍ എന്‍വി ദാസന്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡ്വ. ആര്‍ എന്‍ രഞ്ജിത്ത് ഹാജരായി. സിവില്‍ പോലീസ് ഓഫീസര്‍മാരായ സി വി സിന്ധു, എം സി ബിജു എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

Eng­lish Sum­ma­ry; A four-year-old girl was molest­ed; A 54-year-old man was sen­tenced to 96 years of rig­or­ous imprisonment
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.