18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 17, 2024
March 24, 2024
February 8, 2024
October 19, 2023
July 18, 2023
January 29, 2023
November 26, 2022
June 27, 2022
January 18, 2022
December 10, 2021

ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണ കിരീടം

Janayugom Webdesk
തൃശൂര്‍
October 17, 2024 10:36 am

ശ്രീഗുരുവായുരപ്പന് വഴിപാടായി 25 പവൻ തൂക്കം വരുന്ന സ്വര്‍ണ കിരീടം. ദുബായിയിൽ പണിതീർത്ത കിരീടം പ്രവാസിയായ ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് ഇന്നലെ രാവിലെ ക്ഷേത്രത്തിൽ സമർപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ശ്രീഗുരുവായൂരപ്പന് പൊന്നോടക്കുഴലും രതീഷ് മോഹൻ സമർപ്പിച്ചിരുന്നു.

ക്ഷേത്രം ഊരാളനും ദേവസ്വം ഭരണ സമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കിരീടം ഏറ്റുവാങ്ങി. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ഏ വി പ്രശാന്ത്, വഴിപാട് നടത്തിയ രതീഷ് മോഹന്റ കുടുംബാംഗങ്ങൾ, ഭക്തർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.