തിരുവനന്തപുരം: ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് ഉജ്വല സമാപനം. വര്‍ണശബളമായ സാംസ്കാരിക ഘോഷയാത്രയോടെ സംസ്ഥാനതല സമാപനം തിരുവനന്തപുരത്ത് നടന്നു. നിശാഗന്ധിയില്‍ നടന്ന സമാപന സമ്മേളനം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. വി കെ പ്രശാന്ത് എംഎല്‍എ അധ്യക്ഷനായി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍, ഗതാഗത മന്ത്രി ആന്റണി രാജു, എംഎല്‍എമാരായ ഐ ബി സതീഷ്, ജി സ്റ്റീഫന്‍, ഡി കെ മുരളി, ഡെപ്യൂട്ടി മേയര്‍ പി കെ രാജു എന്നിവര്‍ പങ്കെടുത്തു.
ചലച്ചിത്ര താരങ്ങളായ ഷെയ്ന്‍ നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് ചടങ്ങിന് നന്ദി പറഞ്ഞു. സമ്മേളനത്തിന് ശേഷം ഹരിശങ്കറിന്റെ മ്യൂസക് ബാന്‍ഡ് അവതരണം നടന്നു. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
വൈകുന്നേരം അഞ്ചിന് വെള്ളയമ്പലത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉള്‍പ്പെടെയുള്ളവര്‍ ഘോഷയാത്ര വീക്ഷിക്കാനെത്തിയിരുന്നു. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെയും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഫ്ലോട്ടുകള്‍ കലാരൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയില്‍ അണിനിരന്നു.
ജനയുഗത്തിന് രണ്ട് പുരസ്കാരങ്ങള്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് ജനയുഗത്തിന് രണ്ട് പുരസ്കാരങ്ങള്‍. അച്ചടി മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടറായി ശ്യാമ രാജീവ്, മികച്ച രണ്ടാമത്തെ ഫോട്ടോഗ്രാഫറായി രാജേഷ് രാജേന്ദ്രന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. നിശാഗന്ധിയില്‍ നടന്ന സമാപനസമ്മേളനത്തില്‍ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, ജി ആര്‍ അനില്‍ എന്നിവര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
English Summary: A grand finale to the Onam week celebration
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.