22 November 2024, Friday
KSFE Galaxy Chits Banner 2

ഒരുമൂട് കപ്പയുടെ തൂക്കം 20 കിലോയിലേറെ; പാച്ചിയെന്ന മരച്ചീനി ഇനവുമായി തങ്കപ്പന്‍

പ്രത്യേകതകളറിഞ്ഞ് കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള ശാസ്ത്രജ്ഞരും പരിശോധന നടത്തി
Janayugom Webdesk
July 12, 2022 1:07 pm

കപ്പ കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്ന വാര്‍ത്തയാണ് പാച്ചിയെന്ന മരച്ചീനി ഇനം നല്‍കുന്നത്. മൂന്നരപ്പതിറ്റാണ്ടിലേറെയായി മരച്ചീനി കൃഷിചെയ്യുന്ന വെള്ളറട സ്വദേശിയായ തങ്കപ്പനെന്ന കര്‍ഷകനാണ് പാച്ചിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഉയര്‍ന്ന വിളവും രുചിയും പോഷകഗുണം കൂടിയതുമായ പുതിയ ഇനം മരച്ചീനിയാണ് പാച്ചി.

ഒരു മൂട്ടില്‍ 20 കിലോഗ്രാമിലധികം തൂക്കം വരുന്നതും ഏറെ സ്വാദുള്ളതുമായ പുതിയ ഇനം മരച്ചീനി വികസിപ്പിച്ചെടുത്തതറിഞ്ഞ് കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള ശാസ്ത്രജ്ഞരും പരിശോധന നടത്തിയിരുന്നു. സിടിസിആര്‍ഐ വികസിപ്പിച്ച ശ്രീപവിത്ര, നാടന്‍ ഇനമായ ഉള്ളിച്ചുവല എന്നിവയില്‍ നിന്നാണ് പാച്ചിയെന്ന് തങ്കപ്പന്‍ വിളിക്കുന്ന പുതിയ മരച്ചീനി ഉടലെടുത്തത്.

Eng­lish sum­ma­ry; A group of tapi­o­ca weighs more than 20 kg; Thangap­pan with a vari­ety of tapi­o­ca called Pachi

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.