6 November 2024, Wednesday
KSFE Galaxy Chits Banner 2

ഹൃദയഗീതങ്ങളുടെ കവിക്ക് ഹൃദയം തൊടും പിറന്നാള്‍ മധുരം…

Janayugom Webdesk
തിരുവനന്തപുരം
March 16, 2024 10:43 pm

മലയാളികള്‍ക്ക് ഹൃദയഗീതങ്ങളുടെ കവിയാണ് ശ്രീകുമാരന്‍ തമ്പി. മനസില്‍ പലവുരി പാടുന്ന ആ പാട്ടുകള്‍ പോലെ തന്നെ ഹൃദയത്തില്‍ തൊടുന്നതായിരുന്നു അദ്ദേഹത്തിന്റെ 84-ാം പിറന്നാള്‍ ആഘോഷവും. ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാരൻ തമ്പി തന്റെ പിറന്നാൾ ഇന്ന് ആഘോഷിച്ചത്‌ കുഞ്ഞുങ്ങൾക്കൊപ്പമാണ്. 84 വർഷത്തെ പാട്ട് ജീവിതം, സ്വന്തം നിലപാടുകള്‍ തുറന്നു പറയാത്ത വ്യക്തിത്വം. ’ മകനായിരുന്നു ജീവിതം. അവൻ പോയതോടെ ആഘോഷങ്ങളും പോയി ’ ശ്രീചിത്ര പുവർ ഹോമിൽ എത്തിയ കവിക്ക് പറയാനുള്ളത്‌ ഇതു മാത്രമായിരുന്നു. ശ്രീകുമാരൻ തമ്പി ഫൗണ്ടേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ചതായിരുന്നു പരിപാടി. പാട്ടുപാടിയും ഓർമ്മകൾ പങ്കുവച്ചും നിരവധിപേർ ചടങ്ങിന്റെ ഭാഗമായി. മന്ത്രി വി ശിവൻകുട്ടി പരിപാടി ഉദ്‌ഘാടനം ചെയ്തു. 84-ാം വയസിലും ഹൃദയസ്പർശിയായ വരികളിലൂടെ പ്രണയത്തിന്റെയും വിരഹത്തിന്റെയും മനുഷ്യാവസ്ഥയുടെയും രചനകളുമായി അദ്ദേഹം സജീവമാണ്. 

സിനിമയ്ക്കും സാഹിത്യത്തിനും അറുപത് വർഷത്തിലേറെയായി സംഭാവനകൾ നൽകിയ അദ്ദേഹം സംവിധായകൻ, നിർമ്മാതാവ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണ രചയിതാവ് എന്നീ നിലകളിൽ മായാത്ത മുദ്ര പതിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. ഫൗണ്ടേഷൻ പ്രസിഡന്റ്‌ ജയശേഖരൻ നായർ അധ്യക്ഷനായി.
പുവർ ഹോമിലെ വിദ്യാർത്ഥിനികളായ മായ, ആദിത്യ എന്നിവർക്കുള്ള നിംസ്‌ വിദ്യാഭ്യാസ സ്കോളർഷിപ്പ്‌ ഐഎസ്‌ആർഒ ചെയർമാൻ ഡോ. എസ്‌ സോമനാഥ്‌ വിതരണം ചെയ്തു. ജ്യോതിസ്‌ സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ ഹോമിലെ കുട്ടികൾക്കുള്ള വസ്ത്രങ്ങളും വിതരണം ചെയ്തു. ശ്രീകുമാരൻ തമ്പിക്കൊപ്പം പിറന്നാൾ സദ്യ കഴിച്ചാണ്‌ അതിഥികളും മടങ്ങിയത്‌.

തിരുവനന്തപുരം പാർലമെന്റ്‌ മണ്ഡലത്തിലെ സ്ഥാനാർത്ഥികളായ പന്ന്യൻ രവീന്ദ്രൻ, ശശി തരൂർ, രാജീവ്‌ ചന്ദ്രശേഖർ, മുൻ സ്പീക്കർ എം വിജയകുമാർ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്‌, നിർമ്മാതാവ്‌ ജി സുരേഷ്‌കുമാർ, ദിനേഷ്‌ പണിക്കർ എന്നിവരും ആശംസ നേരാന്‍ എത്തി.
ഒരാളുടെ ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ ആദരവാണിതെന്നും ഈ ആദരവ് ശ്രീകുമാരന്‍ തമ്പി നേരത്തെ അര്‍ഹിച്ചിരുന്നുവെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പി ഭാസ്ക്കരന്‍, വയലാര്‍, ഒഎന്‍വി എന്നിവരെപ്പോലെ നിറഞ്ഞു നിന്ന ഗാനരചയിതാവാണ് ശ്രീകുമാരന്‍ തമ്പി. പാട്ടിന്റെ ലോകത്ത് മാത്രമല്ല ആശയ സമ്പുഷ്ടമായി മനസിനകത്തേക്കു കയറി വരുന്ന പാട്ടുകളാണ് അദ്ദേഹത്തിന്റേത്. ശ്രീകുമാരന്‍ തമ്പിയുടെ ജന്മദിനം പുവര്‍ ഹോമിലെ അന്തേവാസികള്‍ക്കൊപ്പം നടത്താന്‍ തീരുമാനിച്ചത് ഏറ്റവും ഉചിതമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Summary:A heart touch­ing birth­day to the poet of heart songs…
You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.