കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്സ്മാര്‍ വസ്ത്രം മാറുന്ന മുറിയില്‍ മൊബൈല്‍ ക്യാമറ ഓണാക്കി വെച്ച നഴ്‌സിങ് ട്രെയിനിയായ യുവാവ് പൊലീസ് പിടിയില്‍. കോട്ടയം മാഞ്ഞൂര്‍ സ്വദേശി ആന്‍സണ്‍ ജോസഫിനെയാണ് ഗാന്ധിനഗര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ഒളിക്യാമറ കണ്ടെത്തിയത്. ബിഎസ്സി നഴ്സിങ് പൂര്‍ത്തിയാക്കിയ ആന്‍സണ്‍ ഒരു മാസം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.