22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 8, 2024
October 4, 2024
September 27, 2024
August 22, 2024
August 18, 2024
July 19, 2024
March 5, 2024
December 25, 2023
November 3, 2023
October 19, 2023

വിനോദ സഞ്ചാര മേഖലയ്ക്ക് പ്രതീക്ഷയുടെ അവധിക്കാലം

Janayugom Webdesk
കോട്ടയം
March 28, 2022 7:17 pm

തുടർച്ചയായ രണ്ട് കോവിഡ് കാലത്തിലെ വിരസതയ്ക്കു ശേഷം വിനോദ സഞ്ചാര മേഖലയ്ക്ക് പ്രതീക്ഷയുടെ മധ്യവേനൽ അവധിക്കാലം. പൊള്ളുന്ന ചൂടാണെങ്കിലും അടുത്ത രണ്ടു മാസം ആഭ്യന്തര വിനോദ സഞ്ചാരികൾ കൂട്ടത്തോടെ എത്തുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയിലെ സംരംഭകർ.

കോവിഡ് നിയന്ത്രണങ്ങൾ നീക്കിയ ശേഷം ശനി, ഞായർ ഉൾപ്പെടെ അവധി ദിനങ്ങളിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെട്ടിരുന്നു. എന്നാൽ, പരീക്ഷാക്കാലമായതോടെ തിരക്ക് കുറഞ്ഞു തുടങ്ങി. വിനോദ സഞ്ചാരികളെ വരവേൽക്കാൻ കുമരകത്ത് അറ്റകുറ്റപ്പണി നടത്തി ഹൗസ് ബോട്ടുകളും ഹോം സ്റ്റേകളും റിസോർട്ടും സജ്ജമാക്കിയിട്ടുണ്ട്.

നിരക്ക് കുറച്ചും ആകർഷകമായ പാക്കേജുകൾ പ്രഖ്യാപിച്ചുമാണു മേഖലയിലുള്ളവർ സഞ്ചാരികളെ വരവേൽക്കുന്നത്. കോവിഡിനു മുമ്പ് കായൽ യാത്രയ്ക്ക് സംഘമായി കൂടുതൽ പേർ എത്തിയിരുന്നത് വടക്കേന്ത്യക്കാരാണ്. ഈ അവധിക്കാലത്ത് ഈ സംസ്ഥാനങ്ങളിൽ നിന്നു കൂടുതൽ പേർ എത്തുമെന്നാണു ടൂർ ഓപ്പറേറ്റർമാരുടെ പ്രതീക്ഷ. ഉത്തരേന്ത്യൻ യാത്രക്കാരെയും ഇടവേളയ്ക്കു ശേഷം പ്രതീക്ഷിക്കുന്നു. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് സഞ്ചാരികൾ എത്തുന്നുണ്ട്.

ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ കേരള ടൂറിസം പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചത് ഗുണകരമായെന്നു സംരംഭകർ പറയുന്നു. ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായി കുമരകം, അയ്മനം, വെച്ചൂർ പ്രദേശങ്ങളിൽ ഇത്തവണ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണു വിനോദ സഞ്ചാര വകുപ്പിന്റെ പ്രതീക്ഷ.

എന്നാൽ, ഡീസലിന് ഉൾപ്പെടെ സർവ മേഖലയിലുമുണ്ടായ വിലക്കയറ്റം വിനോദ സഞ്ചാര മേഖലയെയും ബാധിച്ചിരിക്കുന്നതായി സംരംഭകർ പറയുന്നു. 2020 മാർച്ചിൽ ഡീസൽ വില ഏകദേശം 67 രൂപയായിരുന്നെങ്കിൽ ഇപ്പോൾ ഡീസൽ ചെലവ് മാത്രം മാത്രം 25 ശതമാനത്തിലധികം കൂടി. 25 ലിറ്റർ ഡീസൽ ഒരു ദിവസത്തെ സർവീസിനു വേണം. ശനിയും ഞായറും അവധിദിനങ്ങളിലും തിരക്കുണ്ടാകുമെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ തിരക്കില്ലെങ്കിൽ ഉടമകൾക്കു വൻ നഷ്ടമാകും. ഹോട്ടൽ, റിസോർട്ട് മേഖലകളെയും വിലക്കയറ്റം ബാധിച്ചിട്ടുണ്ട്.

eng­lish summary;A hol­i­day which give hope for the tourism sector

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.