മുടികൊഴിച്ചിലിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയസംഭവത്തില്‍ ചികിത്സിച്ച ഡോക്ടര്‍ക്കെതിരേയും പരാതി. കോഴിക്കോട് നോർത്ത് കന്നൂർ സ്വദേശി പ്രശാന്ത് (29) ആണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് ആത്മഹത്യ ചെയ്തത്. ചികിത്സിച്ച ഡോക്ടർക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചാണ് യുവാവ് ജീവനൊടുക്കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് കുടുംബം പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മുടികൊഴിച്ചിൽ മാറാൻ എട്ടുവർഷമായി മരുന്നു കഴിക്കുന്നതായി യുവാവിന്റെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
മരുന്ന് നൽകിയപ്പോൾ ആദ്യം കുറച്ചു മുടി കൊഴിയുമെന്ന് ഡോക്ടർ വ്യക്തമാക്കിയിരുന്നു. എന്നാൽ താടി രോമങ്ങളും പുരികവും മൂക്കിലെ രോമങ്ങളുംവരെ കൊഴിഞ്ഞതോടെ ഏറെ നാളായി പ്രശാന്ത് മാനസിക വിഷമത്തിലായിരുന്നു. യുവാവിന്റെ ചില വിവാഹാലോചനകൾ വരെ മുടികൊഴിച്ചിൽ കാരണം മുടങ്ങിയിരുന്നു. മെക്കാനിക്കായി ജോലി നോക്കിയിരുന്നുവെങ്കിലും അപകർഷതാബോധം കാരണം ആളുകൾ കൂടുന്ന ഇടത്തേക്ക് യുവാവ് പോകാറില്ലായിരുന്നുവെന്ന് മാതാപിതാക്കൾ വ്യക്തമാക്കി.
യുവാവിന്റെ മരണത്തിൽ ഡോക്ടർക്കെതിരെ പരാതി നൽകിയിട്ടും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നും കുടുംബം ആരോപിച്ചു. അത്തോളി പൊലീസിലാണ് ആദ്യം പരാതി നൽകിയത്. എന്നാല്‍ നടപടിയൊന്നുമുണ്ടാവാതിരുന്നതിനെത്തുടർന്ന് റൂറല്‍ എസ് പിക്ക് പരാതി നൽകിയതായും കുടുംബം പറയുന്നു. ഇതിനിടെ ഡോക്ടർ കുറ്റക്കാരനാണെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.
English Summary:A Kozhikode youth committed suicide because of hair loss
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.