22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 13, 2026
January 12, 2026

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു; 10 പേര്‍ക്ക് പരിക്ക്

Janayugom Webdesk
ചങ്ങനാശേരി
February 16, 2024 7:17 pm

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് 10 പേര്‍ക്ക് പരിക്ക്. ചങ്ങനാശേരി എസ് ബി കോളേജിന് സമീപമാണ് അപകടം നടന്നത്. മൂന്ന് യാത്രക്കാരുടെ തലയ്ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ബസ് നിയന്ത്രണം വിട്ട് ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ മുന്‍വശത്തെ ചില്ലുത്തകര്‍ന്നു. ഈ മേഖലയില്‍ വഴിയരികില്‍ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നതും പതിവാണ്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ആരോപണമുണ്ട്.

Eng­lish Summary:A KSRTC bus hit the back of a stopped lor­ry; 10 peo­ple injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.