22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
October 24, 2024
October 5, 2024
September 22, 2024
September 3, 2024
August 25, 2024
August 24, 2024
August 10, 2024
June 13, 2024
May 22, 2024

ചികിത്സ വൈകിയതിനെതുടർന്ന് ലക്ഷദ്വീപ് സ്വദേശിക്ക് ഹെലികോപ്റ്ററിൽ ദാരുണാന്ത്യം

Janayugom Webdesk
June 10, 2022 11:07 am

ലക്ഷദ്വീപിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റയാൾ ചികിത്സ വൈകിയത് മൂലം ഹെലികോപ്റ്ററിൽവച്ച് മരിച്ചു. ചെത്തലത്ത് ദ്വീപ് സ്വദേശി അബ്ദുൾ ഖാദറാണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് അബ്ദുൾ ഖാദറും സുഹൃത്ത് ഇബ്രാഹിമും അപകടത്തിൽപ്പെട്ടത്.

ഇരുവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി മരത്തിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ സാരമായി പരിക്കേറ്റെങ്കിലും ലക്ഷദ്വീപിൽ നിന്നും ഇരുവരേയും കൊച്ചിയിലേക്ക് കൊണ്ടു വന്നത് അപകടം നടന്ന് 16 മണിക്കൂർ കഴിഞ്ഞാണ്.

ലക്ഷദ്വീപിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേയാണ് അബ്ദുൾ ഖാദർ മരണപ്പെട്ടത്. ഇബ്രാഹിമിനെ ഗുരുതരാവസ്ഥയിൽ എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ ഒരു മണിയോടെയാണ് അബ്ദുൾ ഖാദർ മരണപ്പെട്ടതെന്നാണ് വിവരം.

ലക്ഷദ്വീപിലെ പുതിയ ഭരണകൂടം നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങളെ തുടർന്ന് ദ്വീപ് നിവാസികൾക്ക് കൃത്യമായി ചികിത്സ കിട്ടുന്നില്ലെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. പിന്നീട് ഈ വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും ചികിത്സ നൽകുന്നതിനുളള കൃത്യമായ മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.

Eng­lish summary;A Lak­shad­weep native die in a heli­copter due to delay in treatment

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.