
കൊയിലാണ്ടിയിൽ ലോട്ടറികൾ ഓണം ബമ്പർ ഉൾപ്പെടെ ലോട്ടറികള്‍ മോഷ്ടിച്ചയാൾ പിടിയിൽ. കാസർകോട് നെല്ലിക്കുന്ന് സ്വദേശി അബ്ബാസിനെയാണ് കാസര്‍കോട് പൊലീസ് പിടികൂടിയത്. കൊയിലാണ്ടി ബസ് സ്റ്റാന്റിലെ ലോട്ടറിക്കടയിൽ നിന്നാണ് ഇയാള്‍ ലോട്ടറികള്‍ മോഷ്ടിച്ചത്. ലോട്ടറി സ്റ്റാളിലെ ജീവനക്കാരന്‍ മുസ്തഫ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
57ലോട്ടറികളാണ് മോഷണം പോയത്. അടുത്ത ദിവസം നറുക്കെടുക്കാനിരിക്കുന്ന ഓണം ബമ്പർ ഉൾപ്പെടെയാണ് കൊയിലാണ്ടി ബസ് സ്റ്റാന്റിനടുത്തെ വീക്കേ ലോട്ടറി സ്റ്റാളിൽ നിന്ന് ഇയാൾ മോഷ്ടിച്ചത്. 28500 രൂപ വിലവരുന്നതാണ് ഈ ടിക്കറ്റുകള്‍.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. കാസർകോട് വച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. മുമ്പും ഇയാൾ ലോട്ടറി മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കൊയിലാണ്ടി പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കി തുടർനപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ആളുകള്‍ കൂടുതലുള്ള സമയത്ത് കടയിലെത്തുന്ന ഇയാള്‍ ലോട്ടറി കെട്ട് കയ്യിലെടുത്ത് കുറച്ചെടുത്ത് അരയില്‍ ഒളിപ്പിക്കുന്നത് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.