9 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 8, 2025
March 26, 2025
March 25, 2025
March 22, 2025
March 15, 2025
March 13, 2025
February 23, 2025
February 18, 2025
February 16, 2025

വയനാട് മാലിന്യത്തില്‍ നിന്ന് തീപിടിച്ച് റോഡില്‍ ഉറങ്ങിക്കിടക്കുകയായിരുന്നയാള്‍ വെന്തുമരിച്ചു

Janayugom Webdesk
വയനാട്
March 26, 2024 8:57 am

വയനാട് ചുള്ളിയോട് ചന്തയില്‍ കൂട്ടിയിട്ട മാലിന്യത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ വെന്തു മരിച്ചു. ചുള്ളിയോട് സ്വദേശി ഭാസ്കരനാണ് മരിച്ചത്. ചന്തയോട് ചേർന്ന് പഞ്ചായത്ത് മാലിന്യം സൂക്ഷിച്ച സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഹരിതകർമസേനാംഗങ്ങൾ സൂക്ഷിച്ചിരുന്ന മാലിന്യശേഖരത്തിന് തീപിടിക്കുകയായിരുന്നു.

ഇതിനു സമീപത്തുള്ള ​ഒരു ഷെഡിൽ കിടന്നുറങ്ങുകയായിരുന്നു ഭാസ്കരൻ. തീപിടിത്തം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനു മുൻപ് തന്നെ തീ ആളിപ്പടരുകയായിരുന്നു. അഗ്‌നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യകതമായിട്ടില്ല.

Eng­lish Sum­ma­ry: A man who was sleep­ing on the road was burnt to death after he caught fire from Wayanad garbage

You may also like this video

YouTube video player

TOP NEWS

April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.