24 January 2026, Saturday

Related news

January 18, 2026
January 13, 2026
January 7, 2026
January 7, 2026
January 7, 2026
January 5, 2026
January 2, 2026
December 30, 2025
December 27, 2025
December 26, 2025

ഡല്‍ഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ വന്‍ തീപ്പിടുത്തം;ഏഴ് നവജാതശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 26, 2024 11:18 am

ഡല്‍ഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ വന്‍ തീപ്പിടുത്തം. ഏഴ് നവജാതശിശുക്കള്‍ മരിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. രാത്രി 11.32ഓടെയായിരുന്നു .ആശുപത്രിയിൽ തീപ്പിടിച്ചിട്ടുണ്ട് എന്ന് അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ ഡൽഹി ഫയർ സ്റ്റേഷനിൽ എത്തുന്നത്.

16 ഓളം ഫയർ എൻജിനുകൾ സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയുമായിരുന്നു. 12-ഓളം നവജാത ശിശുക്കളെ കെട്ടിടത്തിൽ നിന്നും രക്ഷപ്പെടുത്തിയതായി റിപ്പോർട്ട് ചെയ്യുന്നു. തീപ്പിടിത്തത്തിന് കാരണം എന്താണ് എന്നത് സംബന്ധിച്ച് വ്യക്തമല്ല.ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന നിരവധി ഓക്സിജൻ സിലിണ്ടറുകളും തീപിടിത്തത്തിൽ കത്തിനശിച്ചു. ആശുപത്രി കെട്ടിടത്തിനും സമീപത്തുള്ള ഒരു പാർപ്പിട സമുച്ചയത്തിനുമാണ് തീപിടിച്ചത്

Eng­lish Summary:
A mas­sive fire broke out at a chil­dren’s hos­pi­tal in Del­hi’s Vivek Vihar; sev­en new­borns were report­ed dead

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.