23 January 2026, Friday

Related news

January 23, 2026
January 23, 2026
January 19, 2026
January 13, 2026
January 5, 2026
January 4, 2026
December 19, 2025
December 8, 2025
December 6, 2025
November 30, 2025

തമിഴ് നാട്ടില്‍ ടാറ്റ ഇലക്ടോണിക്സ് നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം

Janayugom Webdesk
ന്യൂഡല്‍ഹി
September 28, 2024 3:38 pm

തമിഴ്‌നാട്ടിലെ ഹൊസൂരില്‍ ടാറ്റാ ഇലക്ട്രോണിക്‌സ് നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം. സെല്‍ഫോണ്‍ നിര്‍മാണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് ജീവനക്കാരെ നിര്‍മാണശാലയ്ക്ക് പുറത്തിറക്കി.വന്‍ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം.

തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നാഗമംഗലത്തിലെ ഉഡാനപ്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന മൊബൈല്‍ ഫോണ്‍ അക്‌സസറീസ് പെയിന്റിം യൂണിറ്റില്‍ ഇന്ന് പുലര്‍ച്ചെ 5.30ഓടെ തീപിടിത്തം ആദ്യമുണ്ടായെതന്നാണ് വിവരം. 

തുടര്‍ന്ന് പ്രദേശത്താകെ കനത്ത പുകയുയര്‍ന്നു. സംഭവ സ്ഥലത്ത് നിന്നും ജീവനക്കാരെ ഒഴിപ്പിക്കാന്‍ ഫയര്‍ എന്‍ജിനുകളാണ് ഉപയോഗിച്ചത്.സംഭവം നടക്കുമ്പോള്‍ 1500 ജീവനക്കാര്‍ ആദ്യ ഷിഫ്റ്റിലായി ഫാക്ടറിയില്‍ ഉണ്ടായിരുന്നു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൂന്ന് ജീവനക്കാര്‍ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.