
കൊൽക്കത്തയിലെ ആനന്ദപൂർ പ്രദേശത്തെ ഡ്രൈ ഫുഡ് ഗോഡൗണിൽ വൻ തീപിടിത്തം. ആറ് പേർ ഗോഡൗണിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. മണിക്കൂറുകളായി തീ ആളിപ്പടരുകയാണ്. ഇതുവരെ അഗ്നിശമന സേനാംഗങ്ങൾക്ക് പൂർണമായും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. തീ അണക്കാൻ പന്ത്രണ്ട് ഫയർ എഞ്ചിനുകൾ വിന്യസിച്ചു.
തീപിടിത്തം ഉണ്ടായി ഏഴ് മണിക്കൂർ കഴിഞ്ഞിട്ടും തീയുടെ തീവ്രത കുറഞ്ഞിട്ടില്ലെന്ന് സിയാസത് റിപ്പോർട്ട് ചെയ്യുന്നു. നസീറാബാദിൽ സ്ഥിതി ചെയ്യുന്ന വെയർഹൗസിൽ പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങളും ശീതളപാനീയങ്ങളുമാണ് പ്രധാനമായും സൂക്ഷിച്ചിരുന്നത്. നിരവധി തൊഴിലാളികൾ ഡ്യൂട്ടിയിലായിരുന്ന സമയത്താണ് തീപിടിത്തമുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. അവർ എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
പുലർച്ചെ മൂന്ന് മണിയോടെയാണ് മുന്നറിയിപ്പ് ലഭിച്ചതെന്നും ഉടൻ തന്നെ സ്ഥലത്തെത്തിയെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, അകത്തു കുടുങ്ങിക്കിടക്കുന്നു എന്ന് സംശയിക്കപ്പെടുന്ന തൊഴിലാളികളുടെ അവസ്ഥ സ്ഥിരീകരിക്കാൻ അവർ വിസമ്മതിച്ചു. തീ അണച്ചതിനുശേഷം മാത്രമേ വിശദാംശങ്ങൾ വ്യക്തമാകൂ എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.