23 January 2026, Friday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ചൂടുള്ള കല്‍ക്കരി ഖനിയില്‍ കെട്ടി തൂക്കി; 3 പേര്‍ അറസ്റ്റില്‍

Janayugom Webdesk
മധ്യപ്രദേശ്
November 4, 2024 4:58 pm

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ചൂട് കല്‍ക്കരി ഖനിയില്‍ തലകീഴായി കെട്ടിത്തൂക്കിയ 3 പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ പാണ്ഡുര്‍ന ജില്ലയിലാണ് സംഭവം. കട്ടിയെ കല്‍ക്കരി ഖനിയില്‍ തലകീഴായി കെട്ടിതൂക്കിയതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാമ് സംഭവം പുറത്ത് വന്നത്. 

വൈറലായ വീഡിയോയില്‍ ഇരു കൈകളും കയറുകൊണ്ട് കെട്ടി തലകീഴായി കെട്ടിതൂക്കയിരിക്കുന്ന ഒരു കുട്ടി ഉറക്കെ നിലവിളിക്കുന്നതും പിന്നീട് ചൂടുള്ള കല്‍ക്കരിയുടെ ട്രേ കുട്ടിയുടെ തലയ്ക്ക് സമീപം വയ്ക്കുന്നതും കാണാം. ഒരാള്‍ മറ്റൊരു കുട്ടിയെ സമാനമായ രീതിയില്‍ കെട്ടുന്നതും വീഡിയോയില്‍ കാണാം. വാച്ചും മറ്റ് വസ്തുക്കളും മോഷ്ടിച്ചതായി കുട്ടിയെ ആളുകള്‍ കുറ്റപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ അറസ്റ്റ് ചെയ്തതായും ഇവരുടെ പേരില്‍ 137(2) (തട്ടിക്കൊണ്ടുപോകല്‍), 127(2)(തെറ്റായ തടവ്),115(മുറിവുണ്ടാക്കല്‍),296(അശ്ലീല പ്രവര്‍ത്തനം) എന്നിവ പ്രകാരം കേസെടുത്തതായി പാണ്ഡുര്‍ന എസ് പി സുന്ദര്‍ സിംഗ് ഖനേഷ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.