
സംസ്ഥാനത്ത് വീണ്ടും നിപ. പാലക്കാട് നാട്ടുകൽ സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പുനെ വൈറോളജി ലാബിൽ നിന്നുള്ള 38 കാരിയുടെ പരിശോധന ഫലമാണ് പോസിറ്റീവായത്. നിലവില്‍ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. തച്ഛനാട്ടുകര, കരിമ്പുഴ പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ നിയന്ത്രണമേർപ്പെടുത്തി. 10 ദിവസം മുൻപാണ് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിനിക്ക് പനി ബാധിച്ചത്. തുടർന്ന് മണ്ണാർക്കാട്ടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പനിയും ശ്വാസതടസവും കൂടിയതോടെ ചൊവ്വാഴ്ച പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചു. നിപ ലക്ഷണങ്ങളുള്ളതിനാൽ കോഴിക്കോട് വൈറോളജി ലാബിലേക്ക് ശ്രവം പരിശോധനക്ക് അയച്ചു.
പ്രാഥമിക പരിശോധനയിൽ 38 കാരിയുടെ പരിശോധന ഫലം പോസിറ്റീവായിരുന്നു. പിന്നാലെ പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിൻ്റെ ഫലവും പോസറ്റീവാണ്. രോഗത്തിൻ്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകളും ആരംഭിച്ചു. വീടിന് സമീപത്തെ മരത്തിൽ വവ്വാലിൻ്റെ സാനിദ്ധ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. നിപ സ്ഥിരീകരിച്ചതിനാൽ തച്ചനാട്ടുകര പഞ്ചായത്തിലെ 7, 8, 9, 11, കരിമ്പുഴ പഞ്ചായത്തിലെ 17, 18, വാർഡുകളിൽ നിയന്ത്രണമേർപ്പെടുത്തി. വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ തുറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.