22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 19, 2024
August 16, 2023
August 9, 2023
July 27, 2023
July 26, 2023
June 28, 2023
June 7, 2023
May 30, 2023
May 24, 2023
May 16, 2023

റെയിൽവേ ട്രാക്കിൽ കല്ല് വെച്ച് ട്രയിൻ അട്ടിമറിക്കാൻ ശ്രമംപത്തനംതിട്ട സ്വദേശി അറസ്റ്റിൽ

Janayugom Webdesk
കാസർകോട്
November 19, 2024 5:46 pm

റെയിൽവേ ട്രാക്കുകളിൽ കരിങ്കല്ല് കയറ്റി വച്ച് ട്രയിൻ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ പത്തനംതിട്ട സ്വദേശി അറസ്റ്റിൽ ‘പത്തനംതിട്ട ആറുകാലികൾ വെസ്റ്റ് വയല ഏഴംകുളം ബേബി വില്ലയിലെ അഖിൽ മാത്യു (21)വിനെയാണ് അറസ്റ്റ് ചെയ്തതെന്ന് ആർ പി എഫ് ഇൻസ്പെക്ടർ എം അക്ബറലി കാസർകോട് റെയിൽവേ സ്റ്റേഷനിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കളനാട് റെയില്‍വേ പാളത്തില്‍ ചെറിയ കല്ലുകള്‍ വച്ചത്. അമൃതസര്‍— കൊച്ചുവേളി എക്സ്പ്രസ് കടന്ന് പോയതോടെ ഈ കല്ലുകള്‍ പൊടിഞ്ഞ നിലയിലായിരുന്നു. രണ്ട് ട്രാക്കിലും കല്ലുകള്‍ വച്ചിരുന്നു. പാളത്തിലെ കരിങ്കല്ല് ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാസര്‍കോട് റെയില്‍വെ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് അഖില്‍ ജോണ്‍ മാത്യുവാണ് അറസ്റ്റിലായത്. 

ചൊവ്വാഴ്ച പുലർച്ചെ മൂന്നു സ്ഥലങ്ങളിൽ പാളത്തിൽ കല്ല് കയറ്റി വച്ച് അഖിൽ ജോൺ മാത്യു ട്രയിൻ അട്ടിമറിക്കാൻ ശ്രമം നടത്തിയത്. പുലർച്ചെ 1.20 ഓടെയാണ് സംഭവം. പ്രേമനൈരാശ്യത്തെ തുടർന്നാണ് ഇയാൾ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചതെന്ന് പ്രതി മൊഴി നൽകി. കഴിഞ്ഞ എട്ടിന് ബേക്കൽ പൂച്ചക്കാട് വച്ച് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രയിന് കല്ലെറിഞ്ഞ് ഗ്ലാസ് തകർന്ന സംഭവത്തിൽ 17 കാരനെയും അറസ്റ്റ് ചെയ്തു. ഇതില്‍ വന്ദേഭാരത് ട്രെയിനിന്‍റെ ചില്ല് പൊട്ടിയിരുന്നു. ട്രെയിനില്‍ സ്ഥാപിച്ച സിസി ടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അന്വേഷണ സംഘത്തിൽ ആർ പി എഫ് എ എസ് ഐ ഷിജു, വിനോജ്, ശ്രീരാ ജാരാകേഷ്, ജ്യോതിഷ് എന്നിവരുമുണ്ടായിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പാളത്തില്‍ കല്ല് വച്ചതും ട്രെയിനിന് കല്ലെറിഞ്ഞതുമായ അഞ്ച് കേസുകളാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ കാസര്‍കോട് മാത്രം രജിസ്റ്റര്‍ ചെയ്തത്. ആര്‍പിഎഫും പൊലീസും ട്രാക്ക് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.