ബ്രിട്ടനില്‍ വാനരവസൂരിയുടെ പുതിയ വകഭേദം കണ്ടെത്തി. വെസ്റ്റ് ആഫ്രിക്ക സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ വ്യക്തിക്കാണ് രോഗബാധ കണ്ടെത്തിയത്.
ജനിതക ശ്രേണീകരണത്തിലൂടെ പുതിയ വകഭേദം സ്ഥിരീകരിച്ചതായി ബ്രിട്ടീഷ് ആരോഗ്യസുരക്ഷാ ഏജന്‍സി (യുകെഎച്ച്എസ്എ) അറിയിച്ചു. എന്നാല്‍ പുതിയ വകഭേദത്തിന്റെ വ്യാപനമുണ്ടായതായി കരുതുന്നില്ലെന്നും യുകെഎച്ച്എസ്എ പറഞ്ഞു. രോഗയില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്തിടപഴകിയവരുടെ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് യുകെഎച്ച്എസ്എ മേധാവി സോഫിയ മാകി പറഞ്ഞു.
English Summary:A new strain of monkeypox in Britain
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.