9 December 2025, Tuesday

Related news

December 6, 2025
December 5, 2025
November 29, 2025
November 26, 2025
November 23, 2025
November 23, 2025
November 18, 2025
November 16, 2025
November 15, 2025
November 14, 2025

മാലിന്യക്കൂമ്പാരത്തിലെ പ്ലാസ്റ്റിക് ബാഗിൽ നിന്നും നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

Janayugom Webdesk
ബംഗളൂരു
April 19, 2025 6:19 pm

യെലഹങ്കയിൽ മാലിന്യക്കൂമ്പാരത്തിലെ പ്ലാസ്റ്റിക് ബാഗിൽ നിന്നും നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. സി സി ടി വി ദൃശ്യത്തിന്‍റെ അടിസ്ഥാനത്തിൽ ബാഗ് ഉപേക്ഷിച്ച വ്യക്തിയെ കസ്റ്റഡിയിൽ എടുത്തു. എന്നാൽ അയൽവാസിയായ പെൺകുട്ടി നൽകിയ മാലിന്യ സഞ്ചി ഉപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും താൻ നിരപരാധിയാണെന്നും അയാള്‍ പൊലീസില്‍ മൊഴി നല്‍കി. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചു.

പച്ചക്കറി കച്ചവടക്കാരിയായ പെൺകുട്ടി അതേ പ്രദേശത്ത് താമസിക്കുന്ന ഒരു ഓട്ടോറിക്ഷ ഡ്രൈവറുമായി പ്രണയത്തിലായിരുന്നു. പ്രായപൂർത്തിയാകാത്ത തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നും തുടർന്ന് ഗർഭിണിയായെന്നുമാണ് പെൺകുട്ടിയുടെ മൊഴി. പ്രസവത്തിൽ കുഞ്ഞ് മരണപ്പെട്ടതിനെ തുടർന്നാണ് കുഞ്ഞിനെ മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചെതെന്നും യുവതി പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.