19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 2, 2024
August 30, 2024
June 29, 2024
May 3, 2024
April 8, 2024
February 22, 2024
December 31, 2023
December 18, 2023
December 6, 2023
December 4, 2023

ആലപ്പുഴയില്‍ ഒന്നരവയസുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനം

Janayugom Webdesk
തിരുവനന്തപുരം
December 31, 2023 3:14 pm

ആലപ്പുഴയില്‍ ഒന്നരവയസുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനം. ആലപ്പുഴ കുത്തിയതോട് സ്വദേശി ബിജുവിന്റെ മകന്‍ കൃഷ്ണജിത്തിനെയാണ് അമ്മ ദീപയുടെ ആണ്‍സുഹ‍ത്ത് മര്‍ദ്ദിച്ചത്.ഒന്നര വയസ്സുകാരൻ കൃഷ്ണജിത്തിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതി തിരുവിഴ സ്വദേശി കൃഷ്ണകുമാറിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

അമ്മ ദീപയ്ക്ക് ഒപ്പമായിരുന്നു കൃഷ്ണജിത്ത് താമസിച്ചിരുന്നത്. കുട്ടിയെ മർദ്ദിച്ച ശേഷം കൃഷ്ണകുമാർ ദീപയുടെ ഭർത്താവിന്റെ വീട്ടിൽ കുട്ടിയെ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ കുത്തിയതോട് പൊലീസ് കേസെടുത്തു. കുട്ടിയുടെ ദേഹമസകലം ചൂരലുകൊണ്ട് അടിച്ച പാടുകളുണ്ട്. കൈയ്യുടെ അസ്ഥിക്ക് പൊട്ടലുണ്ടെന്നും പൊലീസ് പറഞ്ഞു. ചികിത്സയിൽ തുടരുകയാണ്. അമ്മയും കുട്ടിയെ മർദ്ദിച്ചുവെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു. 

Eng­lish Summary: 

A one and a hal­fyearold boy was beat­en up by his moth­er’s friend in Alappuzha

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.