21 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 19, 2024
March 17, 2024
February 22, 2024
January 13, 2024
December 30, 2023
December 29, 2023
December 6, 2023
November 29, 2023
November 20, 2023
October 22, 2023

എട്ട് വയസുകാരന്റെ വെടിയേറ്റ് ഒരു വയസ്സുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടു

Janayugom Webdesk
June 29, 2022 2:37 pm

എട്ട് വയസുകാരന്റെ വെടിയേറ്റ് ഒരു വയസ്സുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ മറ്റൊരു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുഎസില്‍ ഫ്‌ലോറിഡയിലെ എസ്‌കാംബിയ കൗണ്ടിയിലെ ലയണ്‍സ് മോട്ടലില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. പിതാവിന്റെ തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കാഞ്ചി വലിക്കുകയായിരുന്നു. കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റ കുട്ടികള്‍ പിതാവിന്റെ കാമുകിയുടേതാണ്. ഇവര്‍ ഉറങ്ങുമ്പോഴായിരുന്നു സംഭവം.

പിതാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന തോക്കുമായി കളിക്കുകയായിരുന്നു ആണ്‍കുട്ടി. ഇതിനിടെ 2 പെണ്‍കുട്ടികള്‍ക്ക് അബദ്ധത്തില്‍ വെടിയേറ്റു. ഒരാള്‍ മരിക്കുകയും, മറ്റൊരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും എസ്‌കാംബിയ കൗണ്ടി ഷെരീഫ് ചിപ്പ് സിമ്മണ്‍സ് പറഞ്ഞു. തോക്ക് കൈവശം വയ്ക്കല്‍, ശരിയായി സൂക്ഷിക്കുന്നതിലെ വീഴ്ച, പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ കൈയെത്തും ദൂരത്ത് നിറ തോക്കുവച്ച കുറ്റകരമായ അശ്രദ്ധ, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പിതാവ് റോഡറിക് റാന്‍ഡലിനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് 41,000 ഡോളര്‍ ജാമ്യത്തില്‍ വിട്ടയച്ചതായും സിമ്മണ്‍സ് കൂട്ടിച്ചേര്‍ത്തു.

Eng­lish sum­ma­ry; A one-year-old girl was found dead With the shot of an eight-year-old

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.