17 January 2026, Saturday

Related news

January 4, 2026
December 31, 2025
December 25, 2025
December 21, 2025
December 21, 2025
December 16, 2025
December 10, 2025
December 6, 2025
November 28, 2025
November 28, 2025

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍വച്ച് യാത്രക്കാരന്‍ ആത്മഹത്യ ചെയ്തു

Janayugom Webdesk
ന്യൂഡല്‍ഹി
April 11, 2023 12:44 pm

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാരന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ഡല്‍ഹിയിലേക്കുള്ള നോര്‍ത്ത് ഈസ്റ്റ് എക്സ്പ്രസിലാണ് സംഭവം. പശ്ചിമംബഗാളിലെ ജാല്‍പൈഗുരി സ്റ്റേഷനുസമീപത്തുവച്ച് തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ തീവണ്ടിയുടെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍വച്ച് ഇയാള്‍ സ്വയം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എന്‍എഫ്ആര്‍ (നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റയില്‍ ) പറഞ്ഞു. ന്യൂ ജൽപായ്ഗുരി സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ട്രെയിനിലാണ് സംഭവമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

യാത്രക്കാരന്റെ പക്കല്‍ ടിക്കറ്റോ മറ്റ് യാത്രാ രേഖകളോ ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ലെന്നും ഇയാളുടെ കൈവശം ആയുധം ലഭിച്ചതെങ്ങനെയെന്നുമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ ഫോറൻസിക് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
Eng­lish Sum­ma­ry: A pas­sen­ger in a mov­ing train shot him­self dead inside the train

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.