23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026

ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചു പോളിടെക്നിക് വിദ്യാർഥി മരിച്ചു

Janayugom Webdesk
അമ്പലപ്പുഴ
October 19, 2024 5:56 pm

ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചു പോളിടെക്നിക് വിദ്യാർഥി മരിച്ചു. പുന്നപ്രകാർമൽ പോളി മൂന്നാം വർഷ ഓട്ടോമൊബൈൽ വിദ്യാർഥി ഹരിപ്പാട് ചെറുതന ആനാരി മാമ്പലശ്ശേരി ജയ കുമാറിൻ്റെ മകൻ സഞ്ജു (21) ആണ് മരിച്ചത്. ദേശീയപാതയിൽ വളഞ്ഞവഴിക്കു സമീപം ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു അപകടം. ഈ സമയം മഴ പെയ്തിരുന്നതിനാൽ നീയന്ത്രണം തെറ്റിയാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. തലക്കു ഗുരുതരമായി പരിക്കേറ്റ സഞ്ജുവിനെ അമ്പലപ്പുഴ പോലിസും നാട്ടുകാരും ചേർന്ന് വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പോസ്റ്റുമോർട്ടത്തിനു ശേഷം കാർമൽ പോളിടെക്‌നിക്കിൽ പൊതുദർശത്തിനു വെച്ചു. സഹപാഠികളും അധ്യാപകരും കണ്ണീരോടെ അന്ത്യോപചാരമർപ്പിച്ചു.പിന്നീട് ബന്ധുക്കൾ ഏറ്റുവാങ്ങി മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം നാളെ വൈകിട്ട്മൂന്നിന് വീട്ടുവളപ്പിൽ നടക്കും. കായംകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററാണ് സജ്ഞു വിൻ്റെ പിതാവ് ജയകുമാർ .മാതാവ് സ്മിത ആലപ്പുഴ എസ്.ഡി. വിസ്കൂൾ അധ്യാപികയാണ്, കളർ കോട് എസ്.ഡി. കോളേജ് ഡിഗ്രി വിദ്യാർഥി അജ്ഞു ഏക സഹോദരി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.