6 January 2026, Tuesday

Related news

December 27, 2025
December 25, 2025
December 22, 2025
December 15, 2025
December 12, 2025
December 5, 2025
November 30, 2025
November 24, 2025
November 24, 2025
November 23, 2025

സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ചു ; കൊച്ചി മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

Janayugom Webdesk
തിരുവനന്തപുരം
June 23, 2024 11:20 am

കൊച്ചി മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് .ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബസ് സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. നിലവിൽ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോ​ഗ്യനില തൃപ്തികരമാണ്.

ബസ്സിനൊപ്പം ബൈക്ക് യാത്രക്കാരനും അപകടത്തിൽ പെട്ടു. ഇയാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്. പൊലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

20 പേരാണ് ബസിലുണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. സിഗ്നലിനടുത്ത് ബ്രേക്ക് ചവിട്ടിയപ്പോൾ കിട്ടാത്തത് കൊണ്ടാണ് അപകടമുണ്ടായതെന്നാണ് വിവരം.

Eng­lish Summary:
A pri­vate bus over­turned in Kochi’s Madawana after hit­ting a sig­nal post, many injured

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.